കോഴിക്കോട്: ബാലുശേരിയില്‍ 52 വയസുള്ള ഭിന്നശേഷിക്കാരിയെയും ഏഴു വയസുള്ള പെണ്‍കുട്ടിയെയും ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി പിടിയില്‍. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദിനെയാണ് (47) ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ശേഷം പ്രതി സ്‌കൂട്ടറില്‍ രക്ഷപെടുകയായിരുന്നു. പ്രതിയെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭിന്നശേഷിക്കാരിയും പെണ്‍കുട്ടിയും തനിച്ചുണ്ടായിരുന്ന സമയത്ത് വീട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ മടിയിലിരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടി കുതറിയോടി രക്ഷപ്പെട്ടപ്പോള്‍ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെ പീഡനത്തിനിരയാക്കി. ഓടിരക്ഷപ്പെട്ട കുട്ടി, നാട്ടുകാരെ വിവരമറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് പുലര്‍ച്ചെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുവയസുകാരിയെയും , ഭിന്നശേഷിക്കാരിയെയും താമരശേരി മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കുന്നതിനായി ഹാജരാക്കിയിരുന്നു.