കോട്ടയം: എംജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ നേതാവിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു എന്ന മറുപരാതിയില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസ്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ പരാതികളിലാണ് എഐഎസ്എഫ് നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തത്.
ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള എഐഎസ്എഫിന്റെ ആരോപണം വ്യാജമാണെന്നാണ് എസ്എഫ്ഐയുടെ വാദം. എഐഎസ്എഫ് പ്രകോപനമുണ്ടാക്കിയിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു. എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചെന്ന പരാതിയെക്കുറിച്ച് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിക്കുക. ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേയാണ് പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എസ്സി/എസ്ടി വകുപ്പ് ചുമത്തിയിരിക്കുന്നതിനാലാണ് അന്വേഷണ ചുമതല ഡിവൈഎസ്പിയെ ഏല്‍പ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ സി എ അമല്‍, അര്‍ഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് കെ എം അരുണ്‍, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിന്‍ എന്നിവര്‍ക്കെതിരേയാണ് ഗാന്ധിനഗര്‍ പോലിസ് കേസെടുത്തത്.