ഹൈദരാബാദ് : എസ്.എഫ്.ഐ പ്രസിഡന്റായി വി പി സാനുവിനെയും (കേരളം) ജനറൽ സെക്രട്ടറിയായി മയൂഖ് ബിശ്വാസിനെയും (ബംഗാൾ) ഹൈദരാബാദിൽ ചേർന്ന 17-ാം അഖിലേന്ത്യ സമ്മേളനം തെരഞ്ഞെടുത്തു. സാനു മൂന്നാം തവണയും മയൂഖ് രണ്ടാം തവണയുമാണ് തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യമാണ് തുടർച്ചയായി മൂന്നാം തവണ പ്രസിഡന്റ് പദവിയിൽ ഒരാള് തെരഞ്ഞെടുക്കപ്പെട്ടത്.
കെ അനുശ്രീ(കേരളം), സംഗീത ദാസ്(അസം), എ അശോക് (ആന്ധ്രപ്രദേശ്), നാഗരാജു(തെലങ്കാന), നിതീഷ് നാരായണൻ (സെന്റർ), പ്രതികൂർ റഹ്മാൻ (ബംഗാൾ) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ .ആദർശ് എം സജി (സെന്റർ), പി എം ആർഷോ (കേരളം), ശ്രീജൻ ഭട്ടാചാര്യ(ബംഗാൾ), ദീപ്സിത ധർ (സെന്റർ), സന്ദീപൻ ദേവ്(ത്രിപുര), ദിനിത് ദണ്ഡ(സെന്റർ)എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരുബെൻ ( തമിഴ്നാട്), സുഭാഷ് ഝക്കർ (രാജസ്ഥാൻ), അമിത് താക്കൂർ (ഹിമാചൽ പ്രദേശ്), ഐഷി ഘോഷ് (ഡൽഹി) എന്നിവരെ കേന്ദ്ര സെക്രട്ടറിയറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു. 19 അംഗ സമിതിയിൽ ഒരു ഒഴിവുണ്ട്. 83 അംഗ കേന്ദ്ര കമ്മറ്റിയിൽ കേരളത്തിൽ നിന്ന് ഒൻപത് പേരുണ്ട്. മൂന്ന് ഒഴിവും.