പരീക്ഷ എഴുതിയില്ല; മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ‘പാസായവരുടെ ലിസ്റ്റിൽ’ ; വിവാദത്തിൽ കുരുങ്ങി പി.എം. ആര്‍ഷോ

എറണാകുളം: മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പരീക്ഷ എഴുതാത്ത പാസായവരുടെ പട്ടികയില്‍ വന്നത് വിവാദമാകുന്നു.

Advertisements

ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ ആർഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ റിസല്‍റ്റ് വന്നപ്പോള്‍ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കൂടാതെ, ഇന്‍റേണല്‍ എക്സറ്റേണല്‍ പരീക്ഷ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ എന്‍ഐസിയാണ് മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കുന്നതെന്നും, അവരുടെ സോഫ്റ്റ് വെയറിലെ വീഴ്ചയാണിതെന്നാണെന്നാണ് സംഭവത്തേക്കുറിച്ച് പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നത്. സംഭവം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇതിനിടെ എസ്എഫ്ഐക്ക് മാത്രമായി കോളേജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തികുന്നുവെന്ന ആരോപണവുമായി കെഎസ് യു രംഗത്തെത്തി.

അതേസമയം, പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ പരിശോധിക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു. അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ സമരം ചെയ്യുന്ന കുട്ടികൾക്കെതിരെ നടപടി എടുക്കരുതെന്ന് നിർദേശം നൽകിയിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സ്വാശ്രയ സ്ഥാപനങ്ങൾ പലതും അനാവശ്യ നിർബന്ധങ്ങൾ വിദ്യാർത്ഥികൾക്കുമേൽ അടിച്ചേൽപ്പിക്കുകയാണ്. കോളേജിലേക്ക് വരുന്ന കുട്ടികൾ 18 വയസ്സ് കഴിഞ്ഞവരാണ്. അവരെ അങ്ങനെ തന്നെ കാണണം. പലയിടത്തും സദാചാര പൊലീസിങ് നടക്കുന്നുണ്ട്. മൊബൈൽ പിടിച്ചെടുക്കുന്നത് വ്യക്തി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. കുട്ടികൾ സമരവുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.