മണ്ഡലകാലം കഴിഞ്ഞിട്ടും ശമ്പളം കിട്ടാതെ നട്ടം തിരിഞ്ഞ്  സ്പെഷ്യൽ പോലീസ് ഓഫീസേഴ്സ്;ശമ്പളം ലഭിക്കാത്തത് ജില്ലാ പോലീസ് മേധാവിക്ക് പുരസ്കാരം നേടിയെടുക്കാൻ അഹോരാത്രം പ്രവർത്തിച്ച സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർക്ക് 

കോട്ടയം :ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്കായി നിയോഗിച്ച ഉദ്യോഗസ്ഥർക്ക് നാളിതുവരെ ആയിട്ടും ശമ്പളം ലഭിച്ചില്ലെന്ന് പരാതി. മണ്ഡലകാലം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ശമ്പളം നൽകാതെ സ്പെഷ്യൽ പോലീസ് ഓഫീസേഴ്സിനോട്‌ ക്രൂരത കാട്ടുകയാണ് ഉദ്യോഗസ്ഥർ. എൻ എസ് എസ് , എൻ സി സി  , തുടങ്ങിയ വിവിധ സേനകളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ എന്നിവരെയാണ് സ്പെഷ്യൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്‌. എരുമേലി പോലീസ് സ്റ്റേഷന്റെ കീഴിൽ സ്പെഷ്യൽ ഡ്യൂട്ടിക്കായി നിയമിച്ചിരുന്നത്. ഗതാഗത നിയന്ത്രണം അയ്യപ്പ ഭക്തരുടെ സുരക്ഷ അടക്കമുള്ള ഡ്യൂട്ടികളായിരുന്നു ഇവർക്കുണ്ടായിരുന്നത്.എരുമേലി മുതൽ കാനന പാത വരെയുള്ള സുരക്ഷയാണ് ഇവർക്കുണ്ടായിരുന്നത്.660 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ 60 ദിവസത്തെ ഡ്യൂട്ടിക്കായാണ് ഇവരെ നിയമിച്ചിരുന്നത്. എന്നാൽ ഇവർ 60 ദിവസത്തിന് മുകളിൽ ഡ്യൂട്ടി ചെയ്യുകയും ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ 90 ശതമാനം ഉദ്യോഗസ്ഥർക്കും  ശമ്പളം നൽകിയിട്ടില്ല.ശബരിമല മണ്ഡലത്തെ മികച്ച സേവനത്തിനു  ജില്ലാ പോലീസ് മേധാവി പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു. ഈ പുരസ്കാരം നേടിയെടുക്കാൻ അഹോരാത്രം പ്രവർത്തിച്ച സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർക്കാണ് ശമ്പളം ലഭിക്കാത്തത്.

Advertisements

Hot Topics

Related Articles