പരാജയം രുചിച്ച് സാമന്തയുടെ ശാകുന്തളം : ഒരാഴച കൊണ്ട് ചിത്രം നേടിയത് ’50 ലക്ഷം’ മാത്രം…

അഭിജ്ഞാന ശാകുന്തളത്തെ അടിസ്ഥാനമാക്കി സാമന്ത നായികയായി എത്തിയ ശാകുന്തളം ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. ഏപ്രില്‍ 14 ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ചാം ദിവസം നേടിയത് കേവലം 50 ലക്ഷം രൂപ മാത്രമാണെന്ന് ട്രേഡ് അനലിസ്റ്റുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ അഞ്ച് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 6.85 കോടി മാത്രമാണെന്നും ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ ഉണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമന്തയും മലയാളി യുവ നടൻ ദേവ് മോഹനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഗുണശേഖര്‍ ആണ്. 50- 60 കോടിയാണ് ചിത്രത്തിന്റെ ചിലവായി വന്നത്. സമീപകാല തെലുങ്ക് സിനിമയില്‍ ഏറ്റവും വലിയ പരാജയത്തിലേക്കാണ് ചിത്രം നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Hot Topics

Related Articles