‘ബിഹൈൻഡ ദ സീൻ’ വീഡിയോയുമായി ശാകുന്തളം ടീം… സാമന്ത ശകുന്തളയായത് ഇങ്ങനെ

ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സാമന്ത നായികയാകുന്ന പുതിയ ചിത്രം ‘ശാകുന്തളം
ഏപ്രില്‍ 14ന് റിലീസ് ചെയ്യാനിരിക്കെ, സാമന്ത ‘ശകുന്തള’യെന്ന കഥാപാത്രമായി ഒരുങ്ങുന്നതിന്റെ ബിഹൈൻഡ ദ സീൻ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്.

‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’യി എത്തുന്നത് മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നമ്മുടെ മികച്ച ഇതിഹാസ കാവ്യങ്ങളില്‍ ഒന്നിന് പ്രിയങ്കരമായി ജീവൻ നല്‍കി. കുടുംബ പ്രേക്ഷകര്‍ ഇത് കാണുന്നതിനായി തനിക്ക് കാത്തിരിക്കാനാകുന്നില്ലെന്നും ‘ശാകുന്തളം’ എക്കാലവും പ്രിയപ്പെട്ടതായിരിക്കുമെന്നും ചിത്രം കണ്ട് ആദ്യ റിവ്യുവുമായി അടുത്തിടെ സാമന്ത രംഗത്ത് എത്തിയരുന്നു.

അതേസമയം, വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയുടേതായിട്ടുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത ‘ഖുഷി’ എന്ന ചിത്രമാണ് സാമന്തയുടേതായി ചിത്രീകരിക്കാനുള്ളത്. ‘ഖുഷി’ എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിര്‍വാണയുടേത് തന്നെ. സാമന്തയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. ജയറാമും വിജയ് ദേവെരകൊണ്ടയ്‍ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നു. ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.

Hot Topics

Related Articles