”കാലത്തിന്റെ ഭ്രമണപഥത്തില്‍ നിന്ന് ഹൃദയത്തിന്റെ ഗ്രഹം തെറിച്ചുപോയിരിക്കുന്നു” ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു; വിതുമ്പി കായികലോകം

ബാങ്കോക്ക്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ (52) അന്തരിച്ചു. തായ്ലന്‍ഡിലെ കോ സാമുയിയിലെ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയില്‍ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യവിവരം. അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

Advertisements

1969ല്‍ ആസ്ത്രേലിയയിലെ ഫേണ്‍ട്രീ ഗള്ളിയിലാണ് ജനനം. 1992ല്‍ ഇന്ത്യക്കെതിരെ സിഡ്നി ടെസ്റ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റും കുറിച്ചു. ലോകം കണ്ട മികച്ച സ്പിന്നര്‍മാരിലൊരാളായ വോണ്‍ 194 ഏകദിനങ്ങളില്‍ നിന്ന് 293 വിക്കറ്റ് (ഇക്കോണമി: 4.25) നേടിയിട്ടുണ്ട്. 145 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 708 വിക്കറ്റും (ഇക്കോണമി: 2.65) സ്വന്തമാക്കി. ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഒന്നാമതുള്ളത്. കളിക്കളത്തില്‍ ഷെയിന്‍ വോണ്‍-സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വോണ്‍-ബ്രയാന്‍ ലാറ പോരാട്ടങ്ങള്‍ ക്രിക്കറ്റ് ആരാധകരെ ആവേശക്കൊടുമുടിയില്‍ എത്തിച്ചിരുന്നു. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ട് ഇന്നിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ കൊയ്തെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏകദിനത്തില്‍ ഒരു തവണ അഞ്ച് വിക്കറ്റ് നേടി. ടെസ്റ്റില്‍ 3,154 റണ്‍സും ഏകദിനത്തില്‍ 1,018 റണ്‍സും വോണിന്റെ പേരിലുണ്ട്.ആഷസിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വേട്ടക്കാരനെന്ന നേട്ടവും വോണിന് സ്വന്തമാണ്. പ്രഥമ ഐ പി എല്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരുന്നു. ഐ പി എല്ലില്‍ 55 മത്സരങ്ങളില്‍ നിന്നായി 57 വിക്കറ്റ് വീഴ്ത്തി. പിന്നീട് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചു. വിസ്ഡണിന്റെ നൂറ്റാണ്ടിന്റെ അഞ്ച് താരങ്ങളില്‍ ഒരാളാണ്.

”കാലത്തിന്റെ ഭ്രമണപഥത്തില്‍ നിന്ന്
ഹൃദയത്തിന്റെ ഗ്രഹം
തെറിച്ചുപോയിരിക്കുന്നു
പക്ഷെ ഒരു പന്തിനേക്കാള്‍
വേഗതയോടെ ഓര്‍മ്മകള്‍
ആ വിരലുകള്‍ക്കുള്ളില്‍
കറങ്ങിക്കൊണ്ടേയിരിക്കുന്നു

ഇതിഹാസമേ
വിട..” – ബി.കെ. ഹരിനാരായണന്‍

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.