കിങ് ഖാന് ഇന്ന് 58-ാം ജന്മദിനം ; ആശംസകൾ നേർന്ന് സിനിമാ ലോകം ; മന്നത്തിന്’ പുറത്ത് തടിച്ച്‌ കൂടി ആരാധകർ

ന്യൂസ് ഡെസ്ക് : ഷാരുഖ് ഖാന് ഇന്ന് 58-ാം ജന്മദിനം. സൂപ്പര്‍ സ്റ്റാറിനെ കാണാനും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരാനും ഷാരുഖിന്റെ വസതിയായ ‘മന്നത്തിന്’ പുറത്ത് വൻ ആരാധക കൂട്ടമാണ് തടിച്ച്‌ കൂടിയത്‌. മന്നത്തിന്റെ ഗേറ്റിന് പുറത്ത് ആരാധകരുടെ ഒരു കടല്‍ ക്യൂ നില്‍ക്കുന്നത് കാണാം. നവംബര്‍ 2 ന് ക്ലോക്ക് 12 മണിക്ക് എത്തിയപ്പോള്‍ ആരാധകര്‍ ‘മന്നത്തിന്’ പുറത്ത് പടക്കം പൊട്ടിച്ചും ആര്‍പ്പു വിളിച്ചും ആഘോഷിച്ചു. ആരാധകരെ കാണാന്‍ ഷാരൂഖ് ഖാന്‍ തന്റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ടു അവരെ അഭിവാദ്യം ചെയ്തു. 

കറുത്ത ടീഷര്‍ട്ടും അതിനു ചേരുന്ന തൊപ്പിയും ധരിച്ചാണ് അദ്ദേഹം ബാല്‍കണിയില്‍ വന്നത്. ആരാധകരെ കൈവീശി കാണിച്ചു, അവരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞു.സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം നിരവധി ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന ഗംഭീരമായ ജന്മദിന ആഘോഷമായിരിക്കും ഇത്തവണ. ദീപിക പദുക്കോണ്‍ മുതല്‍ കരണ്‍ ജോഹര്‍ വരെ, അറ്റ്ലി മുതല്‍ നയന്‍താര, രാജ്കുമാര്‍ ഹിരാനി എന്നിങ്ങനെയാണ് അതിഥി ലിസ്റ്റില്‍ പ്രതീക്ഷിക്കപ്പെടുന്ന സെലിബ്രിറ്റികളുടെ ഏതാനും പേരുകള്‍.

Hot Topics

Related Articles