മുംബൈ: ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ജവാനിലെ ദൃശ്യങ്ങൾ ചോർന്നതായ് റിപ്പോർട്ട്. സംഭവത്തിൽ ദൃശ്യങ്ങൾ ചോർത്തി പ്രചരിപ്പിച്ചതിന് നിർമ്മാതാക്കൾ പൊലീസിൽ പരാതി നൽകി. റെഡ് ചില്ലീസ് എന്റർടെയിൻമെന്റ് ആണ് പരാതി നൽകിയിരിക്കുന്നത്.
സംഭവത്തിൽ ദൃശ്യങ്ങൾ പങ്കുവച്ച 5 ട്വിറ്റർ ഹാൻഡിലുകൾക്ക് നോട്ടീസ് നൽകി. ജവാൻ സിനിമയിൽ നിന്നുളള ചില സീനുകൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ചില ട്വിറ്റർ ഹാൻഡിലുകൾ വഴിയാണ് ഇത് പ്രചരിക്കപ്പെട്ടത്. ഐടി ആക്റ്റ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. ചിത്രീകരണ വേളയിൽ മൊബൈൽ ഫോണും മറ്റും ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. അത് മറികടന്നാണ് ഇവ ചിത്രീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പൊലീസ് കേസെടുത്ത് നടപടി ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെപ്റ്റംബർ 7നാണ് ജവാൻ സിനിമയുടെ റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒരേസമയം റിലീസിനെത്തും. ആറ്റ്ലിയുടെയും നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ.
റിപ്പോർട്ടുകൾ പ്രകാരം ഷാരൂഖ് ഇരട്ട വേഷത്തിലാണാണ് ജവാനിൽ എത്തുന്നതെന്നാണ് വിവരം. ‘റോ’യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്.
റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗൌരി ഖാന് ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിൽ വിജയ് സേതുപതിയും ദീപികയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.