“എന്റെ കുഞ്ഞു പതിപ്പിന് മൂന്നാം പിറന്നാൾ ആശംസകൾ…സമയം എത്ര വേഗമാണ് പോകുന്നത്…” മകളുടെ വീഡിയോ പങ്കുവെച്ച് ശില്പ ഷെട്ടി

തന്റെ ജീവിതത്തിലെ എല്ലാ പ്രധാന വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുള്ള നടിയാണ് ബോളിവുഡ് താരം ശില്പ ഷെട്ടി . ഇപ്പോഴിതാ മനോഹരമായൊരു വിഡിയോയും ഹൃദ്യമായ കുറിപ്പുമായ് താരം വീണ്ടും എത്തിയിരിക്കുകയാണ്.

Advertisements

തന്റെ മകൾ സമീഷയുടെ മൂന്നാം പിറന്നാൾ ദിനത്തിലാണ് ആശംസകൾ അറിയിച്ചു മകളുടെ ക്യൂട്ട് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘‘സമയം എത്ര വേഗമാണ് പോകുന്നത്. എന്റെ കുഞ്ഞു പതിപ്പ് മമ്മയുടെ ഷൂസ് അണിയാൻ ആഗ്രഹിക്കുന്നു.. മൂന്നാം പിറന്നാൾ ആശംസകൾ, ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു’’ എന്നാണ് താരം വിഡിയോയ്ക്ക് താഴെ കുറിച്ചത്. നിരവധി ആളുകൾ കുഞ്ഞിന് ആശംസകൾ നേർന്നിട്ടുണ്ട്.

ശില്പ ഷെട്ടിയും ഭർത്താവ് രാജ്‍ കുന്ദ്രയും വാടക ഗർഭധാരണത്തിലൂടെയാണ് രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത്. വിയാൻ ആണ് ഇവരുടെ മൂത്ത മകൻ. വിയാന്റെ വിശേഷങ്ങൾ ശില്പ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.

Hot Topics

Related Articles