എസ്.എച്ച് മൗണ്ടിൽ വീട്ടമ്മയുടെ ഫോൺ തട്ടിയെടുത്ത ശേഷം യുവാവ് ഓടിരക്ഷപെട്ടു; ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി വീട്ടമ്മ

കോട്ടയം: എസ്.എച്ച് മൗണ്ടിൽ വീട്ടമ്മയുടെ ഫോൺ തട്ടിയെടുത്ത ശേഷം യുവാവ് ഓടിരക്ഷപെട്ടു. യുവാവിനെതിരെ പരാതി നൽകി വീട്ടമ്മ. തിങ്കളാഴ്ച ഉച്ചയോടെയാണ് എസ്.എച്ച് മൗണ്ടിന് സമീപം നടു റോഡിൽ നിന്നും വീട്ടമ്മയുടെ ഫോൺ പിടിച്ച പറിച്ച ശേഷം യുവാവ് ഓടിരക്ഷപെട്ടത്. തുടർന്ന് വീട്ടമ്മ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. പ്രദേശത്തു നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങളും ഇതിനിടെ പുറത്ത് വന്നിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇവിടെ റോഡരികിൽ നിന്ന് വീട്ടമ്മ ഫോൺ ചെയ്യുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ഓടിയെത്തയ യുവാവ് ഇവരുടെ കയ്യിലിരുന്ന ഫോൺ തട്ടിയെടുത്ത ശേഷം ഓടിരക്ഷപെടുകയായിരുന്നുവെന്നാണ് പരാതി.

Hot Topics

Related Articles