എസ്.എച്ച് മൗണ്ടിലുണ്ടായ വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; നിയന്ത്രണം വിട്ട സ്‌കോർപ്പിയോ ഇടിച്ചത് രണ്ടു വാഹനങ്ങളിൽ; ഡ്രൈവർ ഉറങ്ങിപ്പോയതെന്നു സൂചന; സ്‌കോർപ്പിയോയിലുണ്ടായിരുന്ന വീട്ടമ്മയ്ക്കും പരിക്ക്

കോട്ടയം: നീലിമംഗലത്തിന് പിന്നാലെ എം.സി റോഡിൽ എസ്.എച്ച് മൗണ്ടിലുണ്ടായ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട സ്‌കോർപ്പിയോ, ഒരു കാറിലും മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചതായുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. സ്‌കോർപ്പിയോയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും വ്യക്തമായിട്ടുണ്ട്. സ്‌കോർപ്പിയോയിലുണ്ടായിരുന്ന വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ തേടിയിട്ടുണ്ട്.

Advertisements

ഞായറാഴ്ച ഉച്ചയ്ക്ക് 12.15 നായിരുന്നു അപകടം. കുമാരനല്ലൂർ ഭാഗത്തു നിന്നും എത്തിയ സ്‌കോർപ്പിയോ കാർ , മറ്റൊരു കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് നിയന്ത്രണം വിട്ട ശേഷം മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. വാഹനം നിയന്ത്രണം വിട്ട ശേഷം രണ്ടു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. സ്‌കോർപ്പിയോ ഇടിച്ച കാർ റോഡിനു കുറുകെ കിടന്നതോടെയാണ് ഗതാഗതം തടസപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തിയാണ് ഗതാഗത തടസം നീക്കിയത്. അപകടത്തെ തുടർന്നു എം.സി റോഡിൽ ഇരുപത് മിനിറ്റോളം ഗതാഗതം തടസപ്പെട്ടിരുന്നു.

Hot Topics

Related Articles