ഡ്രൈ ഡേ ദിനത്തിൽ അനധികൃത മദ്യ വിൽപ്പന : എട്ടര ലിറ്റർ വിദേശ മദ്യവുമായി പുതുപ്പള്ളി സ്വദേശി പിടിയിൽ ; പിടികൂടിയത് എക്സൈസ് സംഘം

കോട്ടയം : ശ്രീനാരായണ ഗുരുദേവ സമാധി ദിനത്തിൽ അനധികൃത മദ്യ വില്പന നടത്തിയ പുതുപ്പള്ളി സ്വദേശി എക്സൈസിന്റെ പിടിയിലായി. പുതുപ്പള്ളി പയ്യപ്പാടി ആലക്കുളം വീട്ടിൽ സജൻ വർഗ്ഗീസ് (57) എന്നയാളെയാണ് എക്സൈസ് സംഘം പിടികൂടിയത്.

Advertisements

കോട്ടയം റേഞ്ച് ഇൻസ്പെക്ടർ പി.വൈ.ചെറിയാനും പാർട്ടിയും ചേർന്ന് നടത്തിയ പട്രോളിംഗിനിടയിലാണ് ഇയാളെ പിടികൂടിയത്. പുതുപ്പള്ളി പയ്യപ്പാടി പയ്യപ്പാടി – മുണ്ടിയാക്കൽ റോഡിൽ പയ്യപ്പാടി ജംഗ്ഷനു സമീപം വെന്നിമല ക്ഷേത്രത്തിൻ്റെ കമാനത്തിനു സമീപം വച്ച് മദ്യവിൽപ്പന നടത്തിയ പ്രതിയെയാണ് പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിശോധനയ്ക്ക് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സബിൻ ടി, പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ, രാജേഷ് കുമാർ, ആർ.കെ രാജീവ്, ആൻറണി മാത്യു സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംകുമാർ ,ജെയിംസ് സിബി , വനിതാ സിവിൽ എക്സൈസ് ഓഫീസർ നിത്യ വി മുരളി, എക്സൈസ് ഡ്രൈവർ അനസ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles