മുംബൈ : സച്ചിനില്ലാതെ ഇന്ത്യ കളിക്കളത്തിൽ മിന്നും പ്രകടനങ്ങൾ നടത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഒരു കാലഘട്ടത്തെ ക്രിക്കറ്റ് ആരാധകരാകെ ഗാലറിയിൽ ആർപ്പുവിളികളോടെ ആ കുറിയ മനുഷ്യന്റെ ബാറ്റിങ് തികവിൽ മതി മറന്ന് കൈയടിച്ചു.
എന്നാൽ ന്യൂസിലാന്റിനെതിരായ മത്സരം സച്ചിൻ വിളികളാൽ മുഖരിതമായി.
മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്‍ ബൗണ്ടറി നേടിയതിന് പിന്നാലെയായിരുന്നു സച്ചിന്റെ പേര് സ്റ്റേഡിയത്തില്‍ ഉയര്‍ന്നുകേട്ടത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇത് എന്തിനാണ് എന്നറിയാതെ ക്രിക്കറ്റ് ലോകം തല പുകച്ചു. ഒടുവിൽ കാരണവും ഇവർ കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശുഭ്മന്‍ ഗില്ലിന്റെ ബൗണ്ടറിക്കു പിന്നാലെയാണ് സംഭവമെന്നതിനാല്‍, ഇതുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങളും പ്രചരിച്ചു.ശുഭ്മന്‍ ഗില്ലും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കറും ഡേറ്റിങ്ങിലാണെന്ന് റിപ്പോര്‍ട്ടുകള്‍ മുൻപ് വന്നിരുന്നു. ഇതു മുന്‍നിര്‍ത്തിയാകാം ഗില്ലിന്റെ ബൗണ്ടറിക്കു പിന്നാലെ ആരാധകര്‍ സച്ചിന്റെ പേരു വിളിച്ചുപറഞ്ഞത് എന്നാണ് ക്രിക്കറ്റ് ആരാധകർ കണ്ടെത്തിയ മറുപടി.
എന്നാൽ വിഷയത്തിൽ ഇത് വരെ പ്രതികരിക്കുവാൻ ആരും തന്നെ തയ്യാറായിട്ടില്ല. സച്ചിന്റെ സാങ്കേതിക തികവാർന്ന ഷോട്ടുകൾ കളിക്കാൻ യുവ താരം ഗിൽ വളർന്നിട്ടില്ല. സച്ചിന്റെ ഏതെങ്കിലും ഷോട്ടുമായി സാമ്യമുള്ള ഷോട്ടും ഗിൽ കളിച്ചിട്ടില്ല എന്നിരുന്നാലും എന്തിനാണ് സച്ചിന്റെ പേര് ഗാലറിയിൽ മുഴങ്ങി കേട്ടത് എന്നത് എല്ലാവരിലും ഒരുപോലെ ആശങ്ക ഉളവാക്കി. ഇത് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.