ശ്യാമപ്രസാദ് മുഖർജി അനുസ്മരണ പാഷികം ജൂൺ 23 മുതൽ ജൂലൈ 6 വരെ

കോട്ടയം: ഭാരതീയ ജനസംഘം സ്ഥാപക പ്രസിഡന്റ് ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണ പാഷികം ജില്ലയിൽ വിപുലമായി സംഘടിപ്പിക്കാൻ ബിജെപി ജില്ലാ നേതൃയോഗം തീരുമാനിച്ചു. മണ്ഡലം, ബൂത്ത് കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടികളിലൂടെ
ബിജെപിയുടെ ആശയവും, സംഘടന ചരിത്രവും താഴെ തലംവരെയുള്ള പ്രവർത്തകരിലും അനുഭാവികളിലും എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. 23 ന് 18 മണ്ഡലം കേന്ദ്രങ്ങളിലും അനുസ്മരണ സമ്മേളനങ്ങളും പുഷ്പാർച്ചനയും സംഘടിപ്പിക്കും. 24 മുതൽ ബൂത്ത് തലത്തിൽ ബിജെപി ജനറൽബോഡി യോഗങ്ങളിൽ പുഷ്പാർച്ചന യും അനുസ്മരണ പ്രഭാഷണവും നടക്കും.

Advertisements

സംസ്ഥാന കമ്മിറ്റി യംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ കോട്ടയത്തും സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ.ജെ പ്രമീളാദേവി കാഞ്ഞിരപ്പള്ളി യിലും വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി പാലായിലും, ജില്ലാ പ്രസിഡന്റ് ലിജിൻലാൽ കടുത്തുരുത്തി യിലും, ബി.രാധാകൃഷ്ണമേനോൻ ചങ്ങനാശ്ശേരി, അഡ്വ. പി.ജെ.തോമസ് പൂഞ്ഞാർ, എൻ.ഹരി വൈക്കം, എൽ.പത്മകുമാർ തലയോലപ്പറമ്പ്, വി.എൻ.മനോജ് മാടപ്പള്ളി, റ്റി. എൻ.ഹരികുമാർ പുതുപ്പള്ളി, എൻ. പി.കൃഷ്ണ കുമാർ പനച്ചിക്കാട്, കൃഷ്ണ കുമാർ നീറികാട് ഭരണങ്ങാനം, പി.ഡി.രവീന്ദ്രൻ ഏറ്റുമാനൂർ, എസ്.രതീഷ് കുമരകം, എം.ആർ.അനിൽകുമാർ അയർക്കുന്നം, എൻ.കെ.ശശികുമാർ വാഴൂർ, അഖിൽ രവീന്ദ്രൻ മുണ്ടക്കയം, പി ജി.ബിജുകുമാർ കുറവിലങ്ങാട് എന്നിവർ അനുസ്മരണ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയും. ജില്ലാ പ്രസിഡന്റ് ലിജിൻലാൽ അദ്ധ്യക്ഷതയിൽ നടന്ന നേതൃയോഗം അനുസ്മര പാഷികം ആസൂത്രണം ചെയ്യുന്നതിനായിപി ജി ബിജുകുമാർ, മിനർവാമോഹനൻ, വിഷ്ണു വഞ്ചിമല എന്നിവരെ ചുമതലപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.