ന്യൂഡൽഹി : സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരണം 18 ആയി. കാണാതായ 22 സൈനികരടക്കമുള്ള 98 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. 26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളില്‍ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് സിക്കിമിലെ ലാച്ചൻ താഴ്‌വരയിലെ ടീസ്റ്റ നദിയില്‍ വെള്ളപ്പൊക്കമുണ്ടായത്. ദുരന്ത ബാധിത പ്രദേശത്ത് നിന്ന് 2,000 പേരെ ഒഴിപ്പിക്കുകയും ചെയ്തു.സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.ടീസ്ത നദിയില്‍ ജലനിരപ്പ് താഴ്ന്നു എങ്കിലും ശക്തമായ ഒഴുക്ക് തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സിക്കിമിലെ സ്കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. സിക്കിം സര്‍ക്കാര്‍ ഈ പ്രളയത്തെ ‘ദുരന്തമായി’ പ്രഖ്യാപിച്ചു. ബംഗാളിലും പ്രളയക്കെടുതി തുടരുകയാണ്.
സിക്കിമിലെ മിന്നല്‍ പ്രളയം : മരണം 18 ആയി
