ലക്നൗ : ഉത്തർപ്രദേശില്‍ ഗായികയും നടിയുമായ മല്ലിക രജ്പുതിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.35 വയസായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം. കുടുംബാംഗങ്ങള്‍ ഉറങ്ങുന്ന സമയത്തായിരുന്നു സംഭവമെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അമ്മ സുമിത്ര സിംഗ് പറ്ഞു.
Advertisements
കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.