വത്തിക്കാൻ: ശിവഗിരി മഠം വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ലോക സർവമതസമ്മേളനത്തിന് ഇന്ന് തുടക്കമാകും. ശ്രീനാരായണഗുരു ആലുവയില്‍ 100 വർഷം മുൻപു സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ആണ് പരിപാടി. സർവ മത സമ്മേളനത്തിനും ലോക മതപാർലമെന്റിനും ഇന്നു വൈകിട്ട് 7ന് സ്നേഹ സംഗമത്തോടെ തുടക്കമാകും.
മത സൗഹാർദം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം. നാളെ ഫ്രാൻസിസ് മാർപാപ്പ ആശീർവാദ പ്രഭാഷണം നിർവഹിക്കും. വത്തിക്കാനിലെ വിവിധ മതപ്രതിനിധികള്‍ സംബന്ധിക്കും. ഒന്നിന് ചേരുന്ന ലോക മതപാർലമെന്റില്‍ ഇറ്റലിയിലെ ജനപ്രതിനിധികള്‍ പങ്കെടുക്കും. 15 രാജ്യങ്ങളില്‍നിന്നു വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്നവർ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.