ആര്‍മി യൂണിഫോമിലെത്തി ഭാര്യ ആര്‍തിയെ അമ്പരപ്പിച്ച് ശിവകാര്‍ത്തികേയൻ; വീഡിയോ വൈറൽ

തമിഴിലെ സൂപ്പർ സ്റ്റാർ ശിവകാര്‍ത്തികേയൻ അമരൻ സിനിമയുടെ വിജയത്തിളക്കത്തിലാണ്. അത്യധികം ആവേശത്തോടെയാണ് ആര്‍മി യൂണിഫോം താരം ധരിച്ചത്. ഇപ്പോള്‍ രസകരമായ ഒരു വീഡിയോയാണ് താരത്തിന്റേതായി ശ്രദ്ധയാകര്‍ഷിക്കുന്നത്.

Advertisements

മേജര്‍ മുകുന്ദ് വരദരാജായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഭാര്യ ആര്‍തിയെ അമ്പരപ്പിക്കുന്ന ഒരു വീഡിയോയാണ് ശിവകാര്‍ത്തികേയന്റേതായി പ്രചരിക്കുന്നത്. ആര്‍തി അടുക്കളയില്‍ എന്തോ ജോലിയിലാണ്. അപ്പോള്‍ ശിവകാര്‍ത്തികേയൻ ആര്‍മി യൂണിഫോമില്‍ തന്റെ ഭാര്യ ആര്‍തിയെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിക്കുന്നതാണ് വീഡിയോയില്‍ കാണാനാകുന്നത്. മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തിയപ്പോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലായിരുന്നു തമിഴ് താരം ശിവകാര്‍ത്തികേയൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറഞ്ഞിരുന്ന ശിവകാര്‍ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു. യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്‍മിക്കാര്‍ അഭിനന്ദിച്ചു എന്നും ശിവകാര്‍ത്തികേയൻ പറഞ്ഞിരുന്നു.

Hot Topics

Related Articles