തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ആറു ജില്ലകളിൽ വെള്ളിയാഴ്ച അവധി; അവധി പ്രഖ്യാപിച്ചത് തമിഴ്‌നാട് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം

തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് കേരളിത്തി
ലെ ആറു ജില്ലകളിൽ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി. തമിഴ്‌നാട്ടിൽ വെള്ളിയാഴ്ചയാണ് തൈപ്പൊങ്കൽ. ഇതനുസരിച്ചാണ് സംസ്ഥാനത്ത് തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നൽകിയ അവധിയിൽ മാറ്റം വരുത്തിയത്.

Advertisements

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് തൈപ്പൊങ്കൽ അവധിയുള്ളത്. ഈ ആറ് ജില്ലകളിൽ ശനിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ കേരള മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കേരളത്തിലെ തമിഴ് പ്രൊട്ടക്ഷൻ കൗൺസിലും അവധി മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റുന്നത്. ശനിയാഴ്ച പ്രവർത്തി ദിനമായിരിക്കും.

Hot Topics

Related Articles