പുരുഷന്മാർ ഭക്ഷണത്തിൽ മറക്കാതെ ഉൾപ്പെടുത്തേണ്ട 6 വിഭവങ്ങൾ…

ഭക്ഷണകാര്യത്തിലും ആരോഗ്യ പരിപാലനത്തിനും ചില പുരുഷന്മാർ അത്ര വലിയ ശ്രദ്ധ കൊടുക്കാറില്ല. ഒട്ടുമിക്ക പുരുഷന്മാരും ഭക്ഷണകാര്യത്തിൽ പ്രത്യേകിച്ച് ചിട്ടയൊന്നും ഇല്ലാത്തവരാണ്.

എന്തുകഴിക്കണം എന്ന കാര്യത്തിൽ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നും അവർക്കില്ല. എന്നാൽ ആരോഗ്യകരമായ ഭക്ഷണമാണോ അവർ കഴിക്കുന്നത് എന്ന കാര്യം ഉറപ്പ് വരുത്തേണ്ടതുണ്ട്. പുരുഷൻമാർ തങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഇവയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുടികൊഴിച്ചിലിന് മികച്ച പരിഹാരമാകാൻ മുട്ടകൾക്ക് കഴിയും. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളത് മുടിവളർച്ചയ്ക്ക് സഹായകമാണ്. ധാരാളം അയണും അടങ്ങിയിട്ടുണ്ട്.

‌ഭാരം നിയന്ത്രിക്കാൻ അവോക്കാഡോ സഹായിച്ചേക്കാം. അവോക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പും  ഇൻസുലിൻ അളവ് കുറയ്ക്കുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷണം നൽകുന്നതിനാൽ പുരുഷൻമാർ വെളുത്തുള്ളി ധാരാളം കഴിക്കണമെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. 

ബ്ലൂബെറിയിൽ ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസറിന്റെ വികാസത്തിന് കാരണമാകുന്ന ഡിഎൻഎ നാശത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ബ്ലൂബെറി കാലക്രമേണ ഓർമ്മശക്തിയും ചിന്താശേഷിയും സംരക്ഷിക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ്.

പലാക്ക് ചീരയാണ് മറ്റൊരു ഭക്ഷണം. ചീരയിൽ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുൾപ്പെടെ കരോട്ടിനോയിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ക്യാൻസർ കോശങ്ങൾ വികസിക്കുന്നത് തടയുന്നു.

ദൈനംദിന ഭക്ഷണത്തിൽ ഒരു പിടി അണ്ടിപ്പരിപ്പ് ഉൾപ്പെടുത്തുന്നത് ലൈംഗിക ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കും. നട്സ് കഴിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്.

Hot Topics

Related Articles