കോട്ടയം: സോളാർ കേസ് വിവാദത്തിൽ മുൻമന്ത്രി കെ.സി ജോസഫിന് മറുപടിയുമായി കെ.സി ജോസഫ്. ഗ്രൂപ്പ് യുദ്ധത്തിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഉമ്മൻചാണ്ടിയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. തങ്ങൾക്ക് എതിരെ നിൽക്കുന്നവരെ ഭിന്നിപ്പിക്കുക എന്നത് ഏകാധിപതികളുടെ ലക്ഷണമാണ്. കേന്ദ്രത്തിൽ എപ്പോഴൊക്കെ പ്രതിപക്ഷ ഐക്യമുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ കേന്ദ്ര സർക്കാർ പ്രതിപക്ഷത്തിൽ ഭിന്നിപ്പുണ്ടാക്കാറുണ്ട്. ഇത് തന്നെയാണ് പിണറായി വിജയനും ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോളാർ വിഷയത്തിൽ ഉമ്മൻചാണ്ടിക്ക് ഒപ്പം കോൺഗ്രസ് നിന്നു. വ്യത്യസ്ത അഭിപ്രായം പാർട്ടിക്ക് ഉള്ളിൽ വന്നിട്ടില്ല. അതിൽ കൂടുതൽ എന്ത് ഐക്യദാർഢ്യമാണ് ഉമ്മൻചാണ്ടിക്ക് നൽകേണ്ടത്. സോളാർ വിഷയത്തിൽ കോൺഗ്രസിൽ പ്രതികരിക്കാത്ത ആരും ഇല്ല. പ്രതികരണത്തിന്റെ തീവ്രത അലക്കാൻ മെഷീൻ ഇല്ല. എല്ലാദിവസവും പ്രതികരിക്കണം എന്നില്ല. നിയമസഭയിൽ വി ഡി സതീശൻ അടക്കം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.