ബെയ്ജിങ് ടു ഹൗങ്ചൗ ; സ്മൃതി മന്ദാനയെ കാണാൻ 1,200 കിലോ മീറ്റര്‍ സഞ്ചരിച്ച്‌ ചൈനീസ് ആരാധകൻ

ഹാങ്ചൗ : സ്മൃതി മന്ദാന, ഇന്ത്യൻ ക്രിക്കറ്റില്‍ ആരാധകര്‍ ഏറെയുള്ള വനിതാ ക്രിക്കറ്റ് താരം. ഏഷ്യൻ ഗെയിംസിലെ സുവര്‍ണ നേട്ടത്തിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഇന്ത്യൻ ഓപ്പണര്‍.പക്ഷേ താരത്തെ ഞെട്ടിച്ചിരിക്കുകയാണ് ചൈനയില്‍ നിന്നുള്ള ആരാധകൻ. മന്ദാന ദേവത എന്ന പോസ്റ്ററുമായാണ് ചൈനീസ് ആരാധകൻ പ്രത്യക്ഷപ്പെട്ടത്. ബെയ്ജിങ്ങില്‍ നിന്ന് 1200 കിലോമീറ്റര്‍ സ‍ഞ്ചരിച്ചാണ് ജുൻ യു എന്ന ചെറുപ്പക്കാരൻ ഹാങ്ചൗവിലേക്ക് എത്തിയത്. ക്രിക്കറ്റിന് പ്രാധാന്യം കുറഞ്ഞ ചൈനയില്‍ യൂട്യൂബ് വീഡിയോ വഴിയാണ് ജുൻ യു ഇന്ത്യൻ താരങ്ങളുടെ ആരാധകനാകുന്നുത്. മന്ദാനയെ കൂടാതെ സച്ചിൻ തെണ്ടുല്‍ക്കറും വിരാട് കോഹ്‌ലിയുമാണ് ചൈനീസ് യുവാവിന്റെ ഇഷ്ടതാരങ്ങളാണ്.

Advertisements

ജസ്പ്രീത് ബുംറയുടെ ബൗളിങ് 2013ലെ ലോകകപ്പില്‍ താൻ കണ്ടിട്ടുണ്ടെന്ന് ജുൻ ജു പറഞ്ഞു. രോഹിതും വിരാടും തന്റെ ഇഷ്ടതാരങ്ങളാണ്. ഇരുവരും ക്രിക്കറ്റിലെ ഈ കാലത്തെ ഇതിഹാസമാണ്. ബെയ്ജിങ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് താൻ ക്രിക്കറ്റ് പഠിച്ചത്. ഒരുപാട് പേര്‍ ചൈനയില്‍ ക്രിക്കറ്റ് കളിക്കില്ല. താനും അധികമൊന്നും ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നും ജുൻ ജു വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1000 യുവാൻ (11,400 രൂപ) മുടക്കിയാണ് ചൈനീസ് യുവാവ് ഹാങ്ചൗവിലേക്ക് എത്തിയത്. ക്രിക്കറ്റ് ആരാധകനായ യുവാവ് പക്ഷേ പുരുക്ഷന്മാരുടെ ക്രിക്കറ്റ് കാണാൻ നില്‍ക്കുന്നില്ല. ബെയ്ജിങ്ങില്‍ പഠനത്തിനായി തിരികെ പോകാനാണ് ജുൻ ജു വിന്റെ തീരുമാനം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.