ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ സ്വർണ്ണം കടത്താൻ ശ്രമം

മലപ്പുറം : ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒരു കോടിയുടെ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി.ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏകദേശം ഒരു കോടി പതിനൊന്നു ലക്ഷം രൂപ വില മതിക്കുന്ന 2 കിലോഗ്രാം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. ഗൾഫ് എയർ വിമാനത്തിൽ റിയാദിൽ നിന്നും ബഹ്‌റൈൻ വഴി വന്ന മണ്ണാർക്കാട് പെരിമ്പിടാരി കപ്പാരുവളപ്പിൽ ബഷീർ മകൻ ഹക്കീം(31)ൽ നിന്നും ആണ് എയർ കസ്റ്റംസ്‍ ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത്. ഹക്കീം കൊണ്ടുവന്ന ബാഗ്ഗെജിന്റെ എക്‌സ്‌റേ പരിശോധനയിൽ അതിലുണ്ടായിരുന്ന ഐകോൺ ബ്രാൻഡ് ബ്ലൂടൂത് സ്പീക്കറിന്റെ ഇമേജിൽ സംശയം തോന്നിയതിനാൽ നടത്തിയ വിശദമായ പരിശോധനയിൽ ആണ് ബ്ലൂടൂത് സ്പീക്കറിന്റെ മാഗ്‌നട്ടുകൾ മാറ്റി ആ സ്ഥാനത്തു വച്ചിരുന്ന രണ്ടു സ്വർണക്കട്ടികൾ കസ്റ്റoസ്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ്‌ സമഗ്ര അന്വേഷണം നടത്തി വരികയാണ് . അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ മാത്യു, സൂപ്രണ്ടുമാരായ ജാക്സൺ ജോസഫ്, ജീസ് മാത്യു, എബ്രഹാം കോശി, ഷാജന ഖുറേഷി, ഇൻസ്‌പെക്ടർമാരായ വിമൽകുമാർ, ദിനേശ് മിർധ , രാജീവ്‌ കെ., ധന്യ കെ.പി, വീരേന്ദ്ര പ്രതാപ് ചൗധരി, ഹെഡ് ഹവൽദർമാരായ അലക്സ്‌ ടി എ, ലില്ലി തോമസ് എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്തു പിടികൂടിയത്.

Hot Topics

Related Articles