എസ്‌എന്‍സി ലാവ്‌ലിന്‍ കേസ്: സുപ്രീംകോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും

ഡൽഹി: എസ്‌എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഈ മാസം ആദ്യം പരിഗണനയ്ക്ക് വന്ന ലവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്‌എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. 2017ല്‍ സുപ്രീം കോടതിയിലെത്തിയ ലാവ്‌ലിന്‍ കേസ് ആറു വര്‍ഷത്തിനിടെ 34 തവണ മാറ്റിവച്ചിട്ടുണ്ട്.

Hot Topics

Related Articles