അടിയം ശാഖയിൽ ഭരണ സമിതി തെരഞ്ഞെടുപ്പും വാർഷികപൊതുയോഗവും” നടത്തി 

വൈക്കം : എസ് എൻ ഡിപി യോഗം കെ ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 221അടിയം ശാഖയിൽ നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും യൂണിയൻ സെക്രട്ടറി അഡ്വ.എസ് ഡി. സുരേഷ് ബാബു ഉൽഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഈഡി.പ്രകാശൻഅധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ബാബു കുറുമഠം (പ്രസിഡന്റ്‌ ),അനിൽകുമാർ. പി(വൈസ് പ്രസിഡന്റ്‌ )ബ്രിജു ലാൽ( സെക്രട്ടറി ), വി കെ രഘുവരൻ (യൂണിയൻ കമ്മിറ്റി അംഗം ). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി

കാർത്തികേയൻ.കെ എൻ, മോഹനൻ.എ എം, പ്രദീപ് പൊരിക്കേഴത്തു, ധർമജൻ-കോലേഴത്തു, ഉത്തമൻ കാരുവള്ളിൽ, ജിനൻ ചരുവിൽ, ജയന്തി രവീന്ദ്രൻ എന്നിവരും പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായി ഷീല തചേരിൽ കെ എം. വിനോജ്,ഈ വി ജയൻ ഇട്ടിആരത്തിൽ എന്നിവരെയും തെരഞ്ഞെടുത്തു.തുടർന്ന് വനിതാ സംഘം പ്രസിഡന്റ്‌ സുമ ചന്ദ്രൻ, സെക്രട്ടറിപ്രമീളപ്രസാദ്,യൂണിയൻകൗൺസിലർസലിലഅനിൽകുമാർ,കുഞ്ഞുമോൻ കൊച്ചുപുരക്കൽ, ജിനൻ ചരുവിൽ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

Hot Topics

Related Articles