കടുത്തുരുത്തി : യൂണിയൻ മാന്നാർ 2485- നമ്പർ എസ് എൻ ഡി പി ശാഖയുടെ ചതയ ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം എസ്.എൻ.ഡി.പി കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശ്ശേരിൽ ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ പി കേശവൻ അധ്യക്ഷത വഹിച്ചു ശാഖാ വൈസ് പ്രസിഡന്റ് എസ്. ഷാജുകുമാർ സ്വാഗതം ആശംസിച്ചു.
എസ്എൻഡിപി യോഗം ബോർഡ് മെമ്പർ ടി സി ബൈജു മുഖ്യപ്രഭാഷണം നടത്തി .2023ലെ പ്ലസ് ടുവിന് ഉന്നതവിജയം നേടിയവർക്ക് സജി മെഗാസ് മെമ്മോറിയൽ അവാർഡും മൊമന്റോയും , എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ഭവാനി ഷേർളി നിവാസ് മെമ്മോറിയൽ അവാർഡും മൊമന്റോയും അഡ്വ: മോൻസ് ജോസഫ് എം.എൽ എ വിതരണം ചെയ്തു. തുടർന്ന് ചതയദിന സദ്യയും നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് 2.30 ന് ഐ. ടി.സി. ജംഗ്ഷനിലേക്ക് ചതയദിന ഘോഷയാത്രയും നടത്തി. ഏറ്റവും നല്ല ടാബ്ലോ കാഴ്ചവച്ച മാന്നാർ ശാഖയ്ക്ക് അയ്യായിരത്തി ഒന്ന് രൂപയും ട്രോഫിയും കരസ്ഥമാക്കി. കുടുംബയൂണിറ്റുകൾ, വനിതാസംഘം യൂത്ത് മൂവ്മെന്റ്, സ്വയംസഹായ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ പ്രത്യേക ചതയദിന പ്രാർത്ഥന ഗുരുദേവകൃതികളുടെ പാരായണം എന്നിവയും നടന്നു.