എസ് എൻ ഡി പി യോഗം വെട്ടിക്കാട്ട് മുക്ക് ശാഖയിൽ മഹാപ്രസാദമൂട്ട് 

വൈക്കം : എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 4472വെട്ടിക്കാട്ടുമുക്ക് ശാഖയിലെ ഗുരുദേവ മന്ദിരത്തിന്റെ 45ആമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന മഹാപ്രസാദമൂട്ട് യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌സന്തോഷ് കാലായിൽ അധ്യക്ഷത വഹിച്ചു. 

സിവിൽ പോലീസ് ഓഫീസർസുധീരൻ സുകുമാരൻ മുഖ്യ അതിഥി ആയിരുന്നു.യൂണിയൻ വനിതാ സംഘം സെക്രട്ടറി ധന്യാ പുരുഷോത്തമൻമുഖ്യ പ്രസംഗവും വടയാർ സുരേഷ് ഗുരുദേവ പ്രഭാഷണവും നടത്തി.ശാഖാ സെക്രട്ടറി സന്തോഷ് കരിപ്പുറം,യൂത്ത് മൂവ് മെന്റ് പ്രസിഡന്റ്‌ സുനിൽ കടൂശേരിൽ മനു സുകുമാരൻ,രമ്യ സന്തോഷ്‌,സുപ്രഭാ രാജൻ,ഷീബ സന്തോഷ്‌, ദീപു കെ ദിനേശ്, വിജയൻ പൂതക്കുഴി, കാർത്തിക സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles