കോഴിക്കോട് : റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റി എടുത്ത ശേഷം മാപ്പ് ചോദിച്ച് അജ്ഞാതൻ. രണ്ട് നാണയ തുട്ടുകള്‍ക്കൊപ്പം മാപ്പപേക്ഷിച്ചു കൊണ്ട് അജ്ഞാതൻ എഴുതി വെച്ച കുറിപ്പാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വഴിയില്‍ വെച്ച് പെട്രോള്‍ തീര്‍ന്നു പോയെന്നും പമ്പ് വരെയെത്താനുള്ള പെട്രോള്‍ ബൈക്കില്‍ നിന്ന് ഊറ്റിയെടുത്തെന്നുമാണ് ഈ കുറിപ്പിലുള്ളത്.
കോഴിക്കോട് ചേലമ്പ്ര ദേവകിയമ്മ മെമ്മോറിയല്‍ കോളേജ് ഓഫ് ഫാര്‍മസിയില്‍ അധ്യാപകനായ അരുണ്‍ ലാലിനാണ് രസകരമായ അനുഭവമുണ്ടായത്. ഇദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. കോഴിക്കോട് ബൈപ്പാസില്‍ പാര്‍ക്ക് ചെയ്ത എന്റെ ബുള്ളറ്റിലാണ് ആരോ കുറിപ്പെഴുതി വെച്ചിട്ട് പോയത്. കൈ നിറയെ ധനമുള്ളവനല്ല മനസ് നിറയെ നന്മയുള്ളവനാണ് സമ്പന്നൻ’ എന്ന അടിക്കുറിപ്പോടെയാണ് അരുണ്‍ ലാല്‍ കുറിപ്പും നാണയങ്ങളും അടങ്ങിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട് പൊരുത്തപ്പെട്ട് തരുക. ഗതികേട് കൊണ്ടാണ് എന്ന് ഞങ്ങള്‍. പത്ത് രൂപ ഇതില്‍ വെച്ചിട്ടുണ്ട്. പമ്പില്‍ എത്താൻ വേണ്ടിയാണ്. പമ്പില്‍ നിന്ന് കുപ്പിയില്‍ എണ്ണ തരുകയില്ല അത് കൊണ്ടാണ്.’ എന്നതായിരുന്നു അജ്ഞാതന്റെ കുറിപ്പിന്റെ ഉള്ളടക്കം.