സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ കൊച്ചിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തു; പീഡനം നടത്തിയത് തൃപ്പൂണിത്തുറ സ്വദേശിയായ കോസ്റ്റിയൂം മോഡൽ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പിൽ സിബിൻ ആൽബി ആണ് കുമളി പൊലീസിന്റെ പിടിയിലായത്.

മോഡലെന്ന് പറഞ്ഞ് ഒരു വർഷം മുമ്പാണ് കുമളി സ്വദേശിനിയെ പ്രതി പരിചയപ്പെട്ടത്. ആദ്യം ഇൻസ്റ്റഗ്രാമിലും പിന്നീട് വാട്‌സാപ്പിലൂടെയും നിരന്തരം ചാറ്റ് ചെയ്തു. പ്രണയം നടിച്ച യുവാവ് നിർബന്ധിച്ച് യുവതിയെക്കൊണ്ട് നഗ്‌ന ചിത്രങ്ങൾ അയപ്പിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗ്‌ന ചിത്രങ്ങൾ കൈയിൽ കിട്ടിയതോടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി, യുവതിയെ കുമളിയിലെ സ്വകാര്യ റിസോർട്ടിലും മറ്റും എത്തിച്ച് പല തവണ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. കൊച്ചിയിലെ ഫ്‌ലാറ്റിലെത്തിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഈ സമയം ഇവിടെ ഒരു യുവതിയും കുട്ടിയും ഉണ്ടായിരുന്നു.

ബലാത്സംഗം, ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകളാണ് പ്രതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഫോണും പരിശോധിച്ചുവരികയാണെന്നും, സമാനരീതിയിൽ മറ്റാരെയെങ്കിലും ചൂഷണം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

Hot Topics

Related Articles