കൊച്ചി : സോളാര്‍ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ കൊട്ടാരക്കര കോടതിയിലെ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസില്‍ ഗണേഷ് കുമാര്‍ ഉടൻ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഹൈക്കോടതിയില്‍ വാദിച്ചു.
പത്ത് ദിവസം വരെ കെബി ഗണേഷ് കുമാർ നേരിട്ട് ഹാജരാകേണ്ടെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസില്‍ കൊട്ടാരക്കര കോടതിയിലെ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേയും ഹൈക്കോടതി നീക്കി. അതേസമയം പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഹൈക്കോടതിയില്‍ വാദിച്ചു. തനിക്കെതിരായ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഹര്‍ജി കോടതി വിധി പറയാൻ മാറ്റി.