തിരുവനന്തപുരം: താൻ അവസരവാദി അല്ലെന്നും, ഗണേഷ് കുമാർ ആറ് മാസം തന്നെ തടവിൽ പാർപ്പിച്ചെന്നും സോളാർ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി. ഗണേഷ് കുമാറിന്റെ പിതാവ് ബാലകൃഷ്ണപിള്ള ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ മൊഴിമാറ്റാൻ സമ്മർദ്ദം ചെലുത്തി. പിന്നാമ്പുറ കഥകൾ പുറത്ത് പറഞ്ഞാൽ അവർ തന്നെയാണ് മോശമാകുകയെന്നും പരാതിക്കാരി പ്രതികരിച്ചു. തനിക്ക് നീതി ലഭിച്ചില്ലെന്നും സൈബർ ഇടങ്ങളിൽ ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്നും പരാതിക്കാരി പറഞ്ഞു.
പരാതിക്കാരിയുടെ വാക്കുകൾ:
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘പ്രതികരിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല. കെട്ടുകഥയാണോയെന്നതിന് കോണ്‍ഗ്രസ് നേതാക്കളാണ് ഇത്തരം പറയയേണ്ടത്. സോളാര്‍ കേസില്‍ രാഷ്ട്രീയം കലര്‍ത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. അവരുടെ ഗ്രൂപ്പ് സമവായങ്ങളുടെ ഭാഗമായിട്ടും അധികാര കൈമാറ്റത്തിന്റെ വടംവലിക്കകത്തും എന്നെ പിടിച്ചിട്ടുപോയതുകൊണ്ടാണ് രാഷ്ട്രീയം കലര്‍ന്നത്.
2013 ല്‍ ജയിലില്‍ പോകുമ്പോള്‍ ഞാന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നില്ല. ആ സമയത്തും രാഷ്ട്രീയകാര്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഞാനല്ല പത്രത്തില്‍ കൊടുത്തത്. ജയിലില്‍ കിടക്കുമ്പോള്‍ വാര്‍ത്താസമ്മേളനം നടത്തിയിട്ടില്ലല്ലോ. 2011 ല്‍ യുഡിഎഫ് അധികാരത്തിലെത്തുന്ന സമയം പ്രധാനപ്പെട്ട ചുമതലകള്‍ വീതംവെക്കാന്‍ എഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലുണ്ടായ സമവായമുണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി അതിന് വഴങ്ങാതെ നില്ക്കുന്ന സമയത്താണ് ഞാന്‍ ഇതിലേക്ക് എത്തിപ്പെടുന്നത്.
ഗണേഷ്കുമാറുമായി ഒരു ബന്ധം ഉണ്ടായിരുന്നുവെന്ന് അന്നത്തെ ചീഫ് വിപ്പ് മനസ്സിലാക്കുന്നു. ഉമ്മന്‍ചാണ്ടി മാറാന്‍ തയ്യാറാവാത്ത സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ഞാന്‍ കയറിയിറങ്ങുന്നത് ഐ ഗ്രൂപ്പ് നേതാക്കള്‍ നോട്ടീസ് ചെയ്തിരുന്നു. അത് ആരൊക്കെയാണെന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെ പറഞ്ഞാല്‍ ഒരുപാട് പേരുടെ മുഖംമൂടി വലിച്ചുകീറേണ്ടി വരും.
2013ലാണ് സോളാര്‍ കേസ് വരുന്നത്. ജൂലൈ 20 ന് ഞാന്‍ ഹറാസ്മെന്‍സിനെ പറ്റി പരാതി നല്കി. അന്നൊക്കെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ സ്വാധീനം എവിടെയാണ്. അന്ന് ജയിലില്‍ എത്തി എന്റെ വായ് മൂടികെട്ടി, എന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയും എന്റെ കുഞ്ഞുങ്ങളെവെച്ച് ബ്ലാക്ക് മെയില്‍ ചെയ്തും എന്റെ മൊഴി മാറ്റിച്ചത് യുഡിഎഫ് തന്നെയല്ലേ.’