‘പത്തു തലയ്’ക്കായ് ഗാനമാലപിച്ച് റഹ്മാൻ : ചടുലമായ ചുവടുകളോടെ ചിമ്പു ; ഗാനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ചിമ്പുവിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം പത്തു തലയിലെ ഗാനരംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു അണിയ പ്രവർത്തകർ. എ ആർ റഹ്മാൻ ചിട്ടപ്പെടുത്തി ആലപിച്ച ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രം മാർച്ച് 30ന് തിയേറ്ററിൽ എത്തും.

ഒബേലി എൻ കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‍സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ, ടീജെ അരുണാസലം എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിമ്പുവിന് വലിയ പ്രതീക്ഷകളുള്ള ചിത്രമാണ് ‘പത്ത് തല’.

ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നതായി റിപ്പോർട്ട് ഉണ്ട് .

Hot Topics

Related Articles