മകന്റെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം ചോദ്യം ചെയ്തു: കാസർകോട് അമ്മയെ മകൻ തലക്കടിച്ച് കൊന്നു

കാസർകോട്: മകന്റെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അമ്മയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി (63 ) ആണ് മരിച്ചത്.

Advertisements

വ്യാഴാഴ്ച്ച പുലർച്ചെയാണ് മകന്‍ സുജിത്ത്(34) രുഗ്മിണിയെ തലക്ക് അടിച്ചും ചുമരിലിടിപ്പിച്ചും പരിക്കേൽപ്പിച്ചത്. അമിതമായ ഫോൺ വിളി ചോദ്യം ചെയ്തതിനെ തുടർന്നാണ് സുജിത്ത് മർദ്ദിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രുഗ്മിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.