ലൈസന്‍സ് ഇല്ലാത്ത മകന്‍ ബൈക്ക് ഓടിച്ച് ചെന്നത് പൊലീസിന്റെ മുൻപിൽ ; നാദാപുരത്ത് പിതാവിന് തടവും 25000 രൂപ പിഴയും 

കോഴിക്കോട്: ലൈസന്‍സ് ഇല്ലാത്ത മകന്‍ ബൈക്ക് ഓടിച്ച സംഭവത്തില്‍ പിതാവിന് ലഭിച്ചത് എട്ടിന്റെ പണി. കോഴിക്കോട് നാദാപുരത്താണ് സംഭവം. പുളിയാവ് സ്വദേശി പാലക്കൂല്‍ വീട്ടില്‍ അബ്ദുല്‍ അസീസിന്റെ മകനാണ് ലൈസന്‍സ് ഇല്ലാതെ ബൈക്ക് ഓടിച്ചത്. തുടര്‍ന്ന് കേസ് കോടതിയില്‍ എത്തിയതിനെ തുടര്‍ന്ന് 25000 രൂപ പിഴയൊടുക്കാനും കോടതി പിരിയും വരെ തടവ് ശിക്ഷയും ലഭിക്കുകയായിരുന്നു. നാദാപുരം കോടതിയാണ് ശിക്ഷ വിധിച്ചത്.

Advertisements

നാദാപുരം കണ്‍ട്രോള്‍ റൂം സിഐയും സംഘവും ചെക്യാട്- പുളിയാവ് റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വിദ്യാര്‍ത്ഥിയായ അസീസിന്റെ മകന്‍ ഇതുവഴി ബൈക്കുമായി വന്നത്. അന്വേഷിച്ചപ്പോള്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ലൈസന്‍സ് എടുക്കാതെയാണ് ബൈക്ക് ഓടിച്ചതെന്നും വ്യക്തമാവുകയായിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബൈക്കും കസ്റ്റഡിയില്‍ എടുത്തിരുന്നു. വളയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴ തുക അസീസ് കോടതിയില്‍ അടച്ചു. പ്രത്യേക അദാലത്തിലാണ് കേസ് പരിഗണിച്ച് ശിക്ഷ നടപ്പാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

­

Hot Topics

Related Articles