കിടപ്പു രോഗിയായ അമ്മ കൊടുത്ത ഭക്ഷണം കഴിച്ചില്ല; മകൻ കട്ടിലിൽ തലയിടിപ്പിച്ച് അമ്മയെ കൊന്നു; സംഭവം ഇടുക്കിയിൽ

ഇടുക്കി: കിടപ്പു രോഗിയായ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയുടെ മരണത്തിലാണ് മകൻ സജീവിനെ ഇടുക്കി പോലീസ് അറസ്റ്റു ചെയ്തത്.

Advertisements

ജൂലൈ 30 നാണ് തങ്കമ്മ ആക്രമിക്കപ്പെട്ടത്. കിടപ്പു രോഗിയായിരുന്നു തങ്കമ്മ ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ലു ഗ്ലാസ്സിന് മുഖത്തിടിച്ചു. പിന്നീട് കട്ടിലിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം സജീവ് തന്നെ അമ്മയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഈ മാസം ഏഴിന് തങ്കമ്മ മരിച്ചു. മദ്യലഹരിയിലായിരുന്നു ക്രൂരമായ സംഭവം നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി സജീവ് സത്യം പറഞ്ഞു. ഇതോടെയാണ് അറസ്റ്റ് നടന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.