ന്യൂസ് ഡെസ്ക് : സംവിധായകന് ലോകേഷ് കനകരാജും ശ്രുതി ഹാസനും കഥാപാത്രങ്ങളാവുന്ന മ്യൂസിക് വീഡിയോ എന്ന കാരണത്താല്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നായിരുന്നു ഇനിമേല്‍.ഇപ്പോഴിതാ പുറത്തെത്തി ആദ്യ മണിക്കൂറുകളില്‍ത്തന്നെ യുട്യൂബില്‍ തരംഗം തീര്‍ക്കുകയാണ് ഈ ഗാനം. 16 മണിക്കൂര്‍ കൊണ്ട് 25 ലക്ഷത്തിലധികം കാഴ്ചകളാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. നഗരപശ്ചാത്തലത്തില്‍ ഒരു സ്ത്രീ പുരുഷ ബന്ധത്തിന്റെ കഥ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുകയാണ് 4.42 മിനിറ്റ് കൊണ്ട് ഈ ഗാനം. കമല്‍ ഹാസന് എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ശ്രുതി ഹാസന് ആണ്. ആശയവും ശ്രുതി ഹാസന്റേതാണ്. ദ്വര്‍കേഷ് പ്രഭാകര്‍ ആണ് വീഡിയോയുടെ സംവിധാനം.
രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര് മഹേന്ദ്രനും ചേര്‍ന്നാണ് മ്യൂസിക് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഭുവന് ഗൌഡ, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീറാം അയ്യങ്കാര്‍, മ്യൂസിക് പ്രൊഡക്ഷന്‍ യഞ്ചന്, കലാസംവിധാനം സൌന്ദര് നല്ലസാമി, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വിഎഫ്എക്സ് ആന്‍ഡ് ഡിഐ ഐജീന്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ബോക്സ് ഓഫീസില്‍ വമ്ബന്‍ വിജയം നേടിയ ചിത്രമാണ്. അതേസമയം ലോകേഷിന്റെ അടുത്ത സിനിമയിലെ നായകന് രജനികാന്ത് ആണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം രജനികാന്തിന്റെ കരിയറിലെ 171-ാം ചിത്രവുമാണ്. ഇത് തന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി വരുന്ന ചിത്രമല്ലെന്നും മറിച്ച് ഒരു സ്റ്റാന്ഡ്എലോണ് ചിത്രമായിരിക്കുമെന്നം ലോകേഷ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.