സ്പോർട്സ് ഡെസ്ക്ക് : ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍. 50 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സ് ദക്ഷിണാഫ്രിക്ക നേടി. ഡികോക്കിന്റെ മികച്ച സെഞ്ച്വറി ആണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ഓപ്പണിംഗ് ആയി ഇറങ്ങിയ ഡി കോക്ക് 140 പന്തില്‍ നിന്ന് 174 റണ്‍സാണ് എടുത്തത്. ഈ ലോകകപ്പിലെ അദ്ദേഹത്തിന്റെ മൂന്നാം സെഞ്ച്വറി ആണിത്. 7 സിക്സും 15 ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു.
69 പന്തില്‍ നിന്ന് 60 റണ്‍സ് എടുത്ത ക്യാപ്റ്റൻ മാക്രവും മികച്ചു നിന്നു. 7 ബൗണ്ടറികള്‍ അടങ്ങുന്നത് ആയിരുന്നു മാക്രമിന്റെ ഇന്നിങ്സ്. അവസാനം ക്ലാസനും ഡി കോക്കും ഒരുമിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോറിലേക്ക് ഉയര്‍ന്നത്. ഷാകിബിന്റെ ഒരു ഓവറില്‍ ഡിക്കോക്ക് 22 റണ്‍സ് അടിക്കുന്നത് കാണാൻ ആയി. ഇരട്ട സെഞ്ച്വറിയില്‍ എത്താൻ കഴിയുമായിരുന്ന ഇന്നിങ്സ് ഒരു കൂറ്റൻ അടിക്ക് ശ്രമിക്കവെ പുറത്തായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ലാസനും ആക്രമിച്ചാണ് കളിച്ചത്. 34 പന്തിലേക്ക് അദ്ദേഹം അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 49 പന്തില്‍ 90 റണ്‍സാണ് ക്ലാസൻ ആകെ എടുത്തത്. 8 സിക്സും 2 ഫോറും ക്ലാസന്റെ ഇന്നിംഗ്സില്‍ ഉണ്ടായിരുന്നു. അവസാനം മില്ലറും അടിച്ചതോടെ സ്കോര്‍ 382ല്‍ എത്തി. മില്ലര്‍ 15 പന്തില്‍ നിന്ന് 34 റണ്‍സ് ആണ് അടിച്ചത്. അവസാന 10 ഓവറില്‍ ദക്ഷിണാഫ്രിക്ക 144 റണ്‍സ് ആണ് അടിച്ചത്.