സൗത്ത് ആഫ്രിക്കയിൽ കപ്പലിൽ കാണാതായ കുറിച്ചി സ്വദേശിയുടെ വീട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശനം നടത്തി; കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉറപ്പു നൽകി ഉമ്മൻചാണ്ടി

കോട്ടയം: സൗത്ത് ആഫ്രിക്കയിൽ കാണാതായ ജസ്റ്റിൻ മാത്യുവിന്റെ വീട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശനം നടത്തി. ശനിയാഴ്ച രാത്രിയിലാണ് ഉമ്മൻചാണ്ടി എം.എൽ.എ സന്ദർശനം നടത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് കുറിച്ചി സ്വദേശിയായ ജസ്റ്റിനെ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ ചരക്കു കപ്പലിൽ നിന്നും കാണാതായത്.

Advertisements

ഉമ്മൻചാണ്ടിയ്‌ക്കൊപ്പം ജില്ല പഞ്ചായത് മെമ്പർ പികെ വൈശാഖ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോട്ടി കാവനാടി, കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് ബിനു സോമൻ, കോൺഗ്രസ് നേതാവ് അരുൺ ബാബു , കുറിച്ചി ഗ്രാമ പഞ്ചായത്ത് മെമ്പർ ലൂസി ജോസഫ് , യൂത്ത് കോൺഗ്രസ് മണ്ഡല പ്രസിഡന്റ് സുധീഷ്, ടിബി തോമസ്, ഭാവിൻ ജിബി , അപ്പു കുറിച്ചി എന്നിവരും ഉണ്ടായിരുന്നു.

Hot Topics

Related Articles