സോക്കറൂസിനെ തകർത്ത് തരിപ്പണമാക്കി ലോകചാമ്പ്യന്മാർ..! ആദ്യം വഴങ്ങിയ ഗോളിൽ അവസാന ആണിയടിച്ച് ഓസ്‌ട്രേലിയ; ഫ്രാൻസിന്റെ കുതിപ്പ് തുടങ്ങി; ഫ്രാൻസ് – ആസ്‌ട്രേലിയ മത്സരം വിലയിരുത്തി ജസ്റ്റിൻ ജോർജ്

ജസ്റ്റിൻ ജോർജ്
സന്തോഷ് ട്രോഫി താരം


സോക്കറൂസിനെ തകർത്ത് തരിപ്പണമാക്കി ഖത്തറിൽ റഷ്യൻ പടയോട്ടം..! ആസ്‌ട്രേലിയൻ ആക്രമണത്തിൽ ആദ്യമൊന്നു പകച്ചെങ്കിലും ഫ്രാൻസിന്റെ കരുത്തുറ്റ ആക്രമണ നിര നടത്തിയ പടർന്നു കയറ്റത്തിൽ തകർന്നടിയുകയായിരുന്നു ആസ്‌ട്രേലിയ. ഒരു ഘട്ടത്തിലും പിന്നീട് ആസ്‌ട്രേലിയയ്ക്കു മേധാവിത്വം നൽകാതെ അഴിഞ്ഞാടിയ ഫ്രഞ്ച് പോരാളികൾ ഖത്തറിലെ അൽ വാർഖയിലെ അൽ ജനോബ് സ്‌റ്റേഡിയത്തിൽ തീർത്തത് മറ്റൊരു ചരിത്രമായിരുന്നു.

കളി തുടങ്ങി ഒൻപതാം മിനിറ്റിൽ തന്നെ ഫ്രഞ്ച് ആരാധകരെ ഞെട്ടിച്ച് ആസ്‌ട്രേലിയ വെടിപൊട്ടിച്ചു. തകർപ്പനൊരു ഷോട്ടിലൂടെ ഗോഡ് വിൻ വലകുലുക്കിയതോടെ മുൻ ലോകചാമ്പ്യന്മാരുടെ പതനം ആരാധകർ മുന്നിൽക്കണ്ടു. 27 ആം മിനിറ്റിൽ ആഡ്രിയാൻ റാബിയോട്ടിന്റെ ഷോട്ടിൽ വീണ ഗോളിൽ ആസ്‌ട്രേലിയ ആദ്യമൊന്നു ഞെട്ടി. കളി വരുന്നതേയുണ്ടായിരുന്നുള്ളു. 32 ആം മിനിറ്റിൽ ഒലിവർ ജിറൂദും, 68 ആം മിനിറ്റിൽ എംബാപ്പേയും വെടിപൊട്ടിച്ചപ്പോൾ ആസ്‌ട്രേലിയൻ പ്രതിരോധപ്പാറക്കൂട്ടം ഒന്നിളകി. ആ വിടവിലൂടെ 71 ആം മിനിറ്റിൽ ജിറൂദിന്റെ ഒരു തകർപ്പൻ ഷോട്ട് വലയിലെത്തിയതോടെ ജിറൂദിന്റെ ഡബിളും, ഫ്രാൻസിന്റെ പട്ടികയും തികഞ്ഞു.
മത്സരത്തിൽ രണ്ട് ഗോൾ നേടിയതോടെ ജിറൂദ് ഫ്രഞ്ച് ടീമിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ 51 ഗോളുമായി വെറ്ററൻ താരം തിയറി ഹെൻട്രിക്ക് ഒപ്പമെത്തി.

Hot Topics

Related Articles