28 വർഷങ്ങൾക്കിപ്പുറവും ആടുതോമയുടെ മാർക്കറ്റ് ഇടിഞ്ഞില്ല എന്നതിന് വലിയ തെളിവാണ് റിലീസ് ചെയ്ത നാല് ദിനം കൊണ്ട് ചിത്രം നേടിയ കളക്ഷൻ. കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട 160 സ്ക്രീനുകളില്‍ നിന്ന് ഞായറാഴ്ച വരെയുള്ള നാല് ദിനങ്ങളില്‍ നിന്ന് ചിത്രം 3 കോടി നേടിയെന്നാണ് വിവരം.
കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. യുകെ- അയര്‍ലന്‍ഡില്‍ 46 സ്ക്രീനുകളില്‍ നിന്നായി ചിത്രം നേടിയ ആദ്യ വാരാന്ത്യ കളക്ഷന 14 ലക്ഷം രൂപയാണന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുകെയില്‍ ഈ വര്‍ഷം ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും മികച്ച ഗ്രോസ് ആണ് ഇത്. സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കമാണ് ഒന്നാം സ്ഥാനത്ത് (15,000 യൂറോ). ഓപണിംഗ് വാരാന്ത്യത്തില്‍ ജിസിസിയില്‍ 56 ലക്ഷവും യുഎസില്‍ 6.6 ലക്ഷവും ചിത്രം നേടിയതായി വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു.
കൂടാതെ ഓസ്ട്രേലിയയിലും കാനഡയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
വർഷങ്ങളായി മലയാളികളുടെ ടെലിവിഷൻ സദസ്സുകളിൽ ഓടിക്കൊണ്ടിരുന്ന ചിത്രത്തിന്റെ റീ മാസ്റ്ററിംഗ് പതിപ്പിന് തിയേറ്ററുകളിൽ എത്രമാത്രം സ്വീകാര്യത വീണ്ടും ലഭിക്കുമെന്നതിന് ആശങ്ക നിലവിൽ നിന്നിരുന്നു. എന്നാൽ അതെല്ലാം നിഷ്പ്രഭമാക്കിയാണ് സ്ഫടികം തേരോട്ടം തുടരുന്നത്.