സ്പാനിഷ് ജയിൽ കലാപത്തിൻ്റെ കഥയുമായി ‘പ്രിസൺ 77’ ഫെബ്രുവരി 25 ശനിയാഴ്ച ; ചലച്ചിത്ര മേളയിൽ ഇന്ന് പ്രദർശിപ്പിക്കുന്ന സിനിമകൾ അറിയാം 

കോട്ടയം: ഐ.എഫ്.എഫ്.കെ. തിരുവനന്തപുരം മേളയിൽ ഇക്കുറി ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച ‘പ്രിസൺ 77’ ഇന്ന് ഫെബ്രുവരി 25 ശനിയാഴ്ച കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിലെ മുഖ്യആകർഷണമാകും.

Advertisements

രണ്ടാം ദിവസമായ ഇന്ന് വൈകിട്ട് ഏഴുമണിക്ക് അനശ്വര തീയറ്ററിലാണ് പ്രദർശനം. സ്പെയിനിലെ ജയിൽ കലാപത്തിന്റെ നേർചിത്രമൊരുക്കുക്കുന്ന ത്രില്ലർ സിനിമയാണ് പ്രിസൺ 77.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 1977ൽ ബാഴ്‌സലോണയിലെ ജയിലിൽ നടന്ന സംഘർഷമാണ് സ്പാനിഷ് സംവിധായകൻ ആൽബർട്ടോ റോഡ്രിഗസിന്റെ സിനിമയുടേത്.

1200 യൂറോ വെട്ടിച്ച കുറ്റത്തിന് 20 വർഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട യുവാവ് നീതിരാഹിത്യത്തിന്റെ പേരിൽ നടത്തുന്ന പ്രതികരണവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജയിലിലെ കലാപവും തുടർന്ന് സ്‌പെയിനിലാകെ പടരുന്ന മനുഷ്യാവകാശ കൂട്ടായ്മകളുടെ ഇടപെടലുകളിലൂടെയുമാണ് സിനിമ വികസിക്കുന്നത്. മിഗ്വൽ ഹെറാൻ, ജാവിയർ ഗുട്ടിറസ് എന്നിവരാണു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ലോക സിനിമാ വിഭാഗത്തിലാണ് പ്രിസൺ 77 പ്രദർശിപ്പിക്കുന്നത്.

കോട്ടയം രാജ്യാന്തര

ചലച്ചിത്രമേളയിൽ ഇന്ന്

ഫെബ്രുവരി 25

അനശ്വര തിയറ്റർ

രാവിലെ 9.30 ന്

ചിത്രം: ആലം

സംവിധാനം: ഫിറാസ് കൗരി

(രാജ്യാന്തര മത്സരവിഭാഗം)

ഉച്ചയ്ക്ക് 12 ന്

ചിത്രം:ഡിസിഷൻ റ്റു ലീവ്

സംവിധാനം: പാർക്ക് ചാൻ – വൂക്ക്

(ലോകസിനിമ വിഭാഗം)

വൈകിട്ട് മൂന്നിന്

ചിത്രം: ആർ. എം.എൻ

സംവിധാനം: ക്രിസ്റ്റ്യൻ മുൻഗിയു

(ലോകസിനിമ വിഭാഗം)

വൈകിട്ട് ഏഴിന്

ചിത്രം: പ്രിസൺ 77

സംവിധാനം: ആൽബെർട്ടോ റോഡ്രിഗസ്

(ലോകസിനിമ വിഭാഗം)

ആഷ തിയറ്റർ

രാവിലെ 9.45

ചിത്രം:ബാക്കി വന്നവർ

സംവിധാനം: അമൽ പ്രസി

(മലയാളം സിനിമ ഇന്ന്)

ഉച്ചയ്ക്ക് 12.15ന്

ചിത്രം : അറിയിപ്പ്

സംവിധാനം: മഹേഷ് നാരായണൻ

(രാജ്യാന്തര മത്സരവിഭാഗം/മലയാളം)

വൈകിട്ട് മൂന്നിന്

ചിത്രം : പട

സംവിധാനം:കെ.എം കമൽ

(മലയാളം സിനിമ ഇന്ന്)

വൈകിട്ട് 7.15 ന്

ചിത്രം:ട്രയാഗിൾ ഓഫ് സാഡ്നസ്

സംവിധാനം: റൂബൻ ഓസ്റ്റ്ലന്റ്

(ലോകസിനിമ വിഭാഗം)

സ്‌പെഷൽ സ്‌ക്രീനിങ്

സി.എം.എസ്. കോളേജ്

ഉച്ചയ്ക്ക് 2.30 ന്

ചിത്രം: കാക്കത്തുരുത്ത്

സംവിധാനം: ഷാജി പാണ്ഡവത്ത്

സംസ്‌കാരികപരിപാടികൾ/സെമിനാർ/ഓപ്പൺഫോറം

സ്ഥലം: തമ്പ് (പഴയ പൊലീസ് സ്റ്റേഷൻ മൈതാനം, തിരുനക്കര)

രാവിലെ 11:

സെമിനാർ

‘കോട്ടയത്തിന്റെ സിനിമ പൈതൃകം’

വൈകിട്ട്  5.30 മുതൽ 6.30 വരെ

അനശ്വര തിയറ്റർ; ഓപ്പൺ ഫോറം

വൈകിട്ട് 7.00: സംഗീത പരിപാടി

തകര

മ്യൂസിക് ബാൻഡ്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.