സ്പാനിഷ് ലീഗ് എൽക്ലാസിക്കോ: ബാഴ്‌സലോണയെ തകർത്ത് റിയൽ മാഡ്രിഡ് ലീഗിൽ ഒന്നാം സ്ഥാനത്തേയ്ക്ക്

മാഡ്രിഡ്: സ്പാനിഷ് പ്രീമിയർ ലീഗിലെ ഉജ്വലമായ എൽക്ലാസിക്കോ മത്സരത്തിൽ അവസാന നിമിഷം നേടിയ ഗോളിൽ ബാഴ്‌സലോണയെ തകർത്ത് റിയൽ മാഡ്രിഡ്. നിർണ്ണായക മത്സരത്തിൽ ജൂഡ് ബെല്ലിംങ് ഹാം നേടിയ ഇരട്ടഗോളാണ് റെയൽ മാഡ്രിഡിനെ വിജത്തിലേയ്ക്ക് എത്തിച്ചത്. 92 ആം മിനിറ്റ് വരെ സമനിലയായിരുന്നമത്സരത്തിൽ മാഡ്രിഡിനെ വിജയിപ്പിച്ചത് ഈ സമയത്ത് ബെല്ലിംങ്ഹാം നേടിയ നിർണ്ണായകമായ ഗോളാണ്. ഇതോടെ 11 മത്സരങ്ങളിൽ നിന്നും 28 പോയിന്റുമായി റെയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് എത്തി. ജിറോണയാണ് ഇത്ര തന്നെ പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ളത്. 24 പോയിന്റുള്ള ബാഴ്‌സലോണയാണ് മൂന്നാം സ്ഥാനത്ത്.

Hot Topics

Related Articles