തിരുവനന്തപുരം : സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഹൈന്ദവ ആരാധനമൂര്‍ത്തിയെ അവഹേളിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ നിലപാടിന് കാത്ത് എന്‍എസ്എസ്.
സിപിഎമ്മും ഷംസീറും നിലപാട് തിരുത്തില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്പീക്കര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമോ എന്ന് എന്‍എസ്എസ് ആരാഞ്ഞത്. സര്‍ക്കാര്‍ നിലപാടും സമാനമെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് എന്‍എസ്എസ് ആലോചന.
പ്രതിഷേധത്തിന്റെ രൂപം എന്‍എസ്എസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സമാന നിലപാടുള്ള മറ്റ് സമുദായ സംഘടനകളുമായി യോജിച്ച പ്രക്ഷോഭവും ആലോചനയിലുണ്ട്.
എ.എന്‍ ഷംസീറിനെതിരെ നിലപാട് കടുപ്പിക്കുയാണ് കോണ്‍ഗ്രസും ബിജെപിയും. വിവാദ പരാമര്‍ശം സ്പീക്കര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസ് എന്‍എസ്എസിന് നിരുപാധിക പിന്തുണയും നല്‍കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഷംസീറിനെതിരെ പ്രക്ഷോഭം ആരംഭിക്കാനാണ് ബി ജെ പി തീരുമാനം. സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച എട്ടാം തീയതി നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. വിശ്വാസികളുടെ വികാരങ്ങളെ ഷംസീര്‍ വ്രണപ്പെടുത്തിയെന്നായിരുന്നു എന്‍എസ്എസ് പ്രസ്താവന. സ്പീക്കര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം.
ഹൈന്ദവ ആരാധന മൂര്‍ത്തിക്കെതിരായ സ്പീക്കറുടെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ശാസ്ത്രമല്ല വിശ്വാസമാണ് പ്രധാനമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.