സ്പെഷ്യൽ മൊമെന്റ്; നെറ്റിയിൽ സിന്ദൂരമണിഞ്ഞ് നിറവയറുമായി അനുശ്രീ

ആദ്യ സിനിമയിലൂടെ തന്നെ എത്തി ഏറെ ശ്രദ്ധനേടുന്ന ചില താരങ്ങളുണ്ട്. അവരില്‍ പലരും ഇപ്പോഴും ലൈം ലൈറ്റില്‍ തന്നെയുണ്ട് താനും. അത്തരത്തിലൊരു താരമാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെയ്സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ അനുശ്രീ, സ്വാഭാവിക അഭിനയം കൊണ്ട് വേഗത്തില്‍ ശ്രദ്ധിക്കപ്പെടുക ആയിരുന്നു. ഇതിനോടകം ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച അനുശ്രീ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Advertisements

തന്റെ കുഞ്ഞ് വലിയ വിശേഷങ്ങളെല്ലാം അനുശ്രീ പങ്കുവയ്ക്കാറുമുണ്ട്. അവ ‍ഞൊടിയിട കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നതും. അത്തരത്തില്‍ കഴിഞ്ഞ ദിവസം അനുശ്രീ ഷെയർ ചെയ്ത ഫോട്ടോകളാണ് വൈറലായിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്നത് നിറവയറിലാണ് അനുശ്രീ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണ്. സാരി ഉടുത്ത്, നെറ്റിയില്‍ സുന്ദരവുമിട്ട്, ഗർഭിണി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. #love#specialmoments##special#workmode #shoottime എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളാണ് അനുശ്രീ ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതില്‍ നിന്നുതന്നെ പുതിയ സിനിമയിലെ താരത്തിന്റെ വേഷമാണിതെന്ന് വ്യക്തമാണ്. അതേസമയം, എന്തിനാണ് അനുശ്രീ കമന്റ് ബോക്സ് ഓഫ് ചെയ്തത് എന്നാണ് പലരും ചോദിക്കുന്നത്. ഡയമണ്ട് നെക്‌ലെയ്സിലൂടെ വെള്ളിത്തിരയില്‍ എത്തിയ അനുശ്രീ ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം തുടങ്ങി ഒട്ടനവധി സിനിമകളില്‍ ഭാഗമായി. നായികയായും സഹതാരമായുമെല്ലാം അവർ തിളങ്ങി. കഥ ഇന്നുവരെ എന്ന സിനിമയാണ് അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ബിജു മേനോൻ നായകനായി എത്തിയ ചിത്രത്തിലെ നാല് പ്രണയങ്ങളില്‍ ഒന്നിലെ നായിക ആയിരുന്നു അനുശ്രീ. മേതില്‍ ദേവിക, നിഖില വിമല്‍, ഹക്കീം ഷാജഹാൻ, അനു മോഹൻ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍.

Hot Topics

Related Articles