കോട്ടയം: ജില്ലാ സ്‌പോട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഏപ്രിൽ ഏഴു മുതൽ നടക്കും. അത്‌ലറ്റിക്‌സ്, കളരിപ്പയറ്റ്, യോഗ, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ, സ്വിമ്മിംങ്, ബേസ്‌ബോൾ, ബോഡി ബിൽഡിംങ്, ഷട്ടിൽ ബാഡ്മിന്റൺ, ജൂഡോ, കബഡി, റസിലിംങ്, ആട്ടിയ പാട്ടിയ , ഹോക്കി, ബോൾ ബാഡ്മിന്റൺ, ത്രോബോൾ, ഖോ -ഖോ, സെപക് ത്രോ, തായ്‌ക്കൊണ്ടോ, സോഫ്റ്റ് ബോൾ, ആം റസിലിംങ്, കരാട്ടെ, സൈക്ലിംങ്, റോളർ സ്‌കേറ്റിംങ്, ടേബിൾ ടെന്നീസ് എന്നീ കായിക ഇനങ്ങളിൽ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിലാണ് സമ്മർകോച്ചിംങ് ക്യാമ്പ് നടത്തുന്നത്. ഏപ്രിൽ ഏഴിന് കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ വച്ച് ഉദ്ഘാടനം നടത്തും. ഇതോടൊപ്പം പരിശീലനവും ആരംഭിക്കും. ക്യാമ്പിൽ പ്രവേശനം ആഗ്രഹിക്കുന്ന 10 വയസിനു മുകളിൽ പ്രായമുല്‌ള കുട്ടികൾ ആധാർ കാർഡിന്റെ പകർപ്പും, ഫോട്ടോയുമായി ജില്ലാ സ്‌പോട്‌സ് കൗൺസിൽ ഓഫിസിൽ ഏപ്രിൽ അഞ്ച് ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയ്ക്കു മുമ്പായി എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ: 0481 2563825. 8547575248.
ജില്ലാ സ്‌പോട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സമ്മർകോച്ചിംങ് ക്യാമ്പ് ഏപ്രിൽ ഏഴു മുതൽ
