ഏറ്റുമാനൂര്‍- വൈക്കം മഹാദേവ ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടെ പത്ത് കേന്ദ്രങ്ങളില്‍ ശബരിമല ദര്‍ശനത്തിനുള്ള സ്‌പോട്ട് ബുക്കിംഗ് സൗകര്യം

പത്തനംതിട്ട: വെര്‍ച്വല്‍ക്യു വഴി മുന്‍കൂര്‍ ബുക്ക് ചെയ്യാത്തവര്‍ക്ക് ആശ്വാസമായി സ്‌പോട്ട് ബുക്കിംഗ് സംവിധാനം. നിലയ്ക്കലില്‍ മാത്രം നാല് കൗണ്ടറാണ് ഇതിനായി തുറന്നത്. തീര്‍ഥാടകര്‍ പേരും ഫോണ്‍ നമ്പറും നല്‍കുന്നതോടെ വെബ് ക്യാമറ ഉപയോഗിച്ച് അപ്പോള്‍ തന്നെ ഫൊട്ടോ എടുത്താണ് സ്‌പോട് ബുക്കിങ് നടത്തുന്നത്. ഇതിന്റെ സ്ലിപ്പും നല്‍കും. നിലയ്ക്കലില്‍ ഒരു ദിവസം 1800 പേര്‍ക്ക് സ്‌പോട് ബുക്കിങ് നടത്താം. ഓരോ മണിക്കൂര്‍ ഇടവിട്ടുള്ള എട്ട് സ്ലോട്ടായിട്ടാണ് ഇതിനെ തിരിച്ചിട്ടുള്ളത്. നിലയ്ക്കല്‍ സ്‌പോട് ബുക്ക് ചെയ്യുന്നവരുടെ രേഖകളുടെ പരിശോധന പമ്പ ഗണപതി ക്ഷേത്രം മുറ്റത്തുള്ള ഓഡിറ്റോറിയത്തില്‍ നടത്തും. സ്‌പോട് ബുക്ക് ചെയ്തപ്പോള്‍ ലഭിച്ച സ്ലിപ്പും ആധാര്‍ കാര്‍ഡും കാണിച്ചാല്‍ മതി.

Advertisements

എരുമേലി, നിലയ്ക്കല്‍, കുമളി , തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം , ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം , വൈക്കം മഹാദേവ ക്ഷേത്രം, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കല്‍ ക്ഷേത്രം, പെരുമ്പാവൂര്‍ ധര്‍മശാസ്താ ക്ഷേത്രം, കീഴില്ലം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ഇന്നലെ സ്‌പോട് ബുക്കിങ് തുടങ്ങി. 10 കേന്ദ്രങ്ങളിലുമായി 5000 പേര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

Hot Topics

Related Articles