വലെൻസിയ: സ്‌പെയിനിലുണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 214 ആയി. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടേറെ പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനത്തിനായി അയ്യായിരത്തോളം സൈനികരെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് പറഞ്ഞു. 2,500 സൈനികരെ ഇതിനോടകം വിന്യസിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പ് ഇന്നുവരെ കാണാത്ത അതിതീവ്രമായ ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്‌പെയിനിലുണ്ടാകുന്നത്. ബാലിയാറിക് ദ്വീപ്, കാറ്റലോണിയ, വലെൻസിയ എന്നിവിടങ്ങളിൽ ഈ ആഴ്ച അവസാനംവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രളയത്തെ തുടർന്ന് കാറുകൾ, പാലങ്ങൾ, മരങ്ങൾ തുടങ്ങിയവ ഒഴുകിപ്പോകുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നൂറുകണക്കിന് കാറുകളാണ് വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയത്. കാറുകൾ വെള്ളത്തിലൂടെ ഒഴുകുന്ന ദൃശ്യങ്ങളാൽ സാമൂഹികമാധ്യമങ്ങളും നിറഞ്ഞു. ആയിരക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും പ്രയാസം നേരിടുന്നുണ്ട്.
യൂറോപ്പിന്റെ ചരിത്രത്തിൽ ഇതിന് മുമ്ബ് ഏറ്റവും വലിയ പ്രളയം രേഖപ്പെടുത്തുന്നത് 1967-ലാണ്. അന്ന് അഞ്ഞൂറോളം ആളുകളാണ് പോർച്ചുഗലിൽ മരണപ്പെട്ടത്. 1970-ൽ 209 പേർ റൊമേനിയയിലും 2021-ൽ ജർമനിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 185 പേർക്കും ജീവൻ നഷ്ടമായിരുന്നു.