ശബരിമല വനാന്തരത്തിലെ ആദിവാസി ഊരുകളിൽ മന്ത്രിയുടെ സന്ദർശനം: ആദിവാസികളുടെ ക്ഷേമം അന്വേഷിച്ചെത്തിയത് ദേവസ്വം മന്ത്രി; വീഡിയോ കാണാം

സന്നിധാനം: ശബരിമല വനാന്തരങ്ങളിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ.എം.എൽ.എയെയും, കളക്ടറെയും ഒപ്പം കൂട്ടിയാണ് മന്ത്രി ഇവിടെ സന്ദർശനം നടത്തിയത്. പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ ആദിവാസി വിഭാഗത്തിൽ പെട്ട 700 പേർക്ക് സർക്കാർ സർവ്വീസിൽ നിയമനം നല്കുമെന്നും മന്ത്രി പ്രഖ്യാപനം നടത്തി.

Advertisements

ശബരിമലയിൽ ക്യാമ്പ് ചെയ്ത് അയ്യപ്പഭക്തരുടെ ക്ഷേമം ഉറപ്പാക്കിയ മന്ത്രി അയ്യപ്പന്റെ നാട്ടിലെ ആദിവാസി കുടുംബങ്ങളെയും തേടിയെത്തി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ യേയും, ജില്ലാ കളക്ടർ ഡോ:ദിവ്യ.എസ്.അയ്യരേയും കൂട്ടിയാണ് മന്ത്രി ശബരിമല വനമേഖലയിലെ ആദിവാസി കോളനികൾ സന്ദർശിക്കാനെത്തിയത് പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിനാണ് മന്ത്രി ആദിവാസി കോളനികൾ സന്ദർശിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂഴിയാർ പവർഹൗസിനോടു ചേർന്നുള്ള കെ എസ് ഇ ബി ക്വാർട്ടേഴ്‌സുകൾ സായിപ്പിൻ കുഴിയിലെ ആദിവാസി ഊരിനായി സ്ഥിരമായി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.മൂഴിയാറിൽ ഒഴിഞ്ഞുകിടക്കുന്ന അനവധി കെ എസ് ഇ ബി ക്വാർട്ടേഴ്‌സുകൾ ഉണ്ട്. അവയിൽ നൊമാഡിക് വിഭാഗത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കും. ജനങ്ങളുടേയും സ്ഥലത്തിന്റേയും മറ്റുമുള്ള അടിസ്ഥാന വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകുവാൻ ജില്ലാ കളക്ടർക്ക് അദ്ദേഹം റിപ്പോർട്ട് നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.